Posted On
date_range Updated On
date_range ശബരിമല: കാർ കൊക്കയിലേക്ക് മറിഞ്ഞു
ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകരെ പമ്പയിൽ എത്തിച്ച് നിലയ്ക്കലിലേക്ക് മടങ്ങുകയായിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട ക്വാളിസ് കാർ അട്ടത്തോടിന് സമീപത്തെ 20 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ക്രെയിനും വടവും ഉപയോഗിച്ച് കാർ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.