​'മിത്രംസ്, 21.55 കോടിയുടെ ശബരിമല അന്നദാന മണ്ഡപം പിണറായി സര്‍ക്കാർ നിർമിച്ചതാണ്​; മോദിയല്ല' - മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 21.55 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച അന്നദാന മണ്ഡപം കേന്ദ്രസർക്കാർ നിർമിച്ചതാണെന്ന സംഘ്​ പരിവാർ പ്രചാരണത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുതന്നും​ മന്ത്രി ഫേസ്​ബുക്​ കുറിപ്പിൽ വ്യക്​തമാക്കി.

ഫേസ്​ബുക്​ കുറിപ്പിന്‍റെ പൂർണരൂപം:

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്‍റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5,000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.

അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തി​േന്‍റതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. 'ആരാന്‍റെ പന്തലില്‍ വാ എന്‍റെ വിളമ്പു കാണണമെങ്കില്‍' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.

- കടകംപള്ളി സുരേന്ദ്രൻ
Tags:    
News Summary - Sabarimala Annadana Mandapam built by Pinarayi government; Not Modi - Minister Kadakampally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.