Posted On
date_range Updated On
date_range ആർ.എസ്.എസിന്‍റേത് 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കം -എം.വി. ഗോവിന്ദൻ
ആലപ്പുഴ: ആർ.എസ്.എസിന് 100 വർഷം തികയുന്ന 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറിയ ശേഷം നടന്ന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ക്രൈസ്‌തവ പുരോഹിതരുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തിയത് കുറുക്കൻ കോഴിയെ സംരക്ഷിക്കുന്നതു പോലാണ്. ആർ.എസ്.എസ് എന്താണെന്ന് നന്നായി മനസിലാക്കിയ നാടാണ് കേരളം. മിഷനറി, മുസ്ലിം, മാർക്‌സിസം എന്നിവയാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നാണ് വിചാരധാര പറയുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.