ഹർത്താലിന്‍റെ മറവിൽ വർഗീയ കലാപത്തിനും സംഘ്പരിവാർ ശ്രമം -VIDEO

കോഴിക്കോട്: ശബരിമല കർമസമിതിയും സംഘ്​പരിവാർ സംഘടനകളും ആഹ്വാനംചെയ്ത കഴിഞ്ഞദിവസത്തെ ഹർത്താലി‍​​െൻറ മറവിൽ കലാ പത്തിന് ശ്രമം. ഹർത്താൽ ദിവസം മിഠായിതെരുവില്‍ ആക്രമണം നടത്തിയ സംഘ്​പരിവാർ പ്രവർത്തകരാണ് ‘‘ഒരൊറ്റ മുസ്‍ലിമു ം ഇവിടെയുണ്ടാകില്ല. എല്ലാ പള്ളിയും പൊളിക്കും’’ എന്നിങ്ങനെ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള കലാപാഹ്വാ നം നടത്തിയത്. സംഘ്​പരിവാർ പ്രവർത്തകർ കലാപഭീഷണി നടത്തുന്നതി‍​​െൻറ വിഡിയോ ‘മീഡിയ വൺ’ ചാനൽ പുറത്തുവിട്ടു. പൊലീസ ് സാന്നിധ്യത്തിലായിരുന്നു കലാപനീക്കം.

ഹര്‍ത്താൽ ആഹ്വാനം തള്ളി കടകള്‍ തുറന്ന മിഠായിതെരുവിലെ വ്യാപാരികള്‍ ക്കെതിരെ പ്രതിഷേധവുമായാണ് സംഘ്പരിവാര്‍ എത്തിയത്. തുറന്നതും തുറക്കാത്തതുമായ കടകൾ അക്രമിച്ചശേഷം ഹർത്താലനുകൂല ികൾ കോർട്ട്​​ റോഡിലെ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം തമ്പടിക്കുകയായിരുന്നു. ഇതിനോട്​ ചേർന്നാണ്​ വി.എച്ച്.പി, ബജ്​റംഗ്​ദൾ കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്നത്. പൊലീസും മാധ്യമപ്രവര്‍ത്തകരും വ്യാപാരികളും ഗേറ്റിനിപ്പുറം നിൽക്കേയാണ് പരസ്യമായി സംഘ്പരിവാര്‍ പ്രവർത്തകർ കലാപാഹ്വാനം നടത്തിയത്. ഇതിനിടെ മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് പൊലീസ് മാരകായുധങ്ങൾ കണ്ടെത്തിയിരുന്നു.

ഹർത്താലി‍​​െൻറ മറവിൽ 11 വ്യാപാരസ്ഥാപനങ്ങളാണ് മിഠായിതെരുവിൽ മാത്രം അക്രമിക്കപ്പെട്ടത്. ആവശ്യമായ സുരക്ഷ ഒരുക്കാനോ അക്രമികളെ ആദ്യഘട്ടത്തിൽ തടയാനോ പൊലീസിന് സാധിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. വ്യാപാരികൾ ചേർന്ന് പിടിച്ചുകൊടുത്ത പ്രതികളെപോലും വിട്ടയക്കുന്ന സമീപനമാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധക്കാർ മിഠായിതെരുവിലേക്ക് പ്രവേശിക്കുമ്പോൾതന്നെ തടയാതെ അവർക്കുവേണ്ട സൗകര്യം ഒരുക്കിക്കൊടുത്തെന്ന ആക്ഷേപം പ്രതിപക്ഷ പാർട്ടികളിൽനിന്ന് ഹർത്താൽ ദിവസം ഉയർന്നിരുന്നു.


മിഠായി തെരുവിൽ കടകൾക്ക്​ സമീപം തീയിട്ടു
കോഴിക്കോട്​: മിഠായി തെരുവിൽ ഹർത്താൽ ദിവസം തുറന്ന കടകൾക്ക്​ സമീപം പുലർച്ചെ തീയിട്ടു. ഹർത്താലിന്​ തുറന്ന വ്യാപാരി നേതാവ്​ ടി. നസിറുദ്ദീ​​​െൻറ ബ്യൂട്ടി ​സ്​േ​റ്റാഴ്​സിന്​ എതിർവശത്ത്​ അനിൽ കുമാറി​​​െൻറ ഉടമയിലുള്ള തങ്കം റെഡി​മെയ്​ഡ്​സ്​, എം.സി. മോഹൻദാസ്​ നടത്തുന്ന കെ. ശങ്കരൻ ഫാൻസി എന്നീ കടകളുടെ അടച്ചിട്ട ഷട്ടറുകൾക്ക്​ മുന്നിലാണ്​ തീയിട്ടത്​. പാഴ്​വസ്​തുക്കൾ കൂട്ടിയിട്ടാണ്​ തീകൊളുത്തിയത്​. രണ്ട്​ കടകളുടെയും ഷട്ടറുകളിൽ കരി പടർന്നിട്ടുണ്ട്​. രാവിലെ കടതുറക്കാനെത്തിയവരാണ്​ തീയിട്ടത്​ ശ്രദ്ധിയിൽപെടുത്തിയത്​​. പുലർച്ചെ നാലിന്​ ചുമട്ടു തൊഴിലാളികൾ ഇൗ ഭാഗത്ത്​ ജോലി ചെയ്​തിരുന്നതായി പറയുന്നു. ആറു​ മണിക്ക്​ പൊലീസുകാരും ഉണ്ടായിരുന്നു. ഇവരാരുടെയും ശ്രദ്ധയിൽപെടാത്ത സാഹചര്യത്തിൽ അതിന്​ ശേഷമാവാം തീയിട്ടതെന്നാണ്​ കരുതുന്നത്​. പൊലീസ്​ സംഘം രാവിലെ തന്നെ പരിശോധന നടത്തി. ടൗൺ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. ഇൗ ഭാഗത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ കാമറകൾ കടകൾക്ക്​ മുന്നിലേക്ക്​ തിരിയാത്തതിനാൽ വ്യക്​തമായ ചിത്രം കിട്ടിയില്ല.

മിഠായിതെരുവിൽ നഷ്​ടം 1.63 ലക്ഷം: വ്യാപാരികൾ നിയമ നടപടിക്ക്​
കോഴിക്കോട്​: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി വ്യാഴാഴ്​ച നടത്തിയ ഹര്‍ത്താലില്‍ ആക്രമണത്തിനിരയായ കടകളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്​ ടി. നസിറുദ്ദീ​​​െൻറ നേതൃത്വത്തിൽ വ്യാപാരികൾ കണക്കെടുപ്പ്​ നടത്തി. കോഴിക്കോട് മിഠായിതെരുവില്‍ മാത്രം 16 കടകൾ നശിപ്പിച്ചതായി നസിറുദ്ദീൻ അറിയിച്ചു. 1,63,000 രൂപയുടെ നാശനഷ്​ടമാണിവിടെ മാത്രമുണ്ടായത്. സംസ്ഥാനത്താകെ 10 കോടി രൂപയുടെ നാശനഷ്​ടമുണ്ട്​. ഹര്‍ത്താലിനെ തുടര്‍ന്ന് നൂറുകോടിയുടെ വ്യാപാരനഷ്​ടവും ഉണ്ടായി. കടകള്‍ക്കു നേരെ ആക്രമണം നടത്തിയവരില്‍നിന്ന്​ നഷ്​ടപരിഹാരം ഈടാക്കുന്ന നടപടി സര്‍ക്കാര്‍ നടപ്പാക്കണം. ജനാധിപത്യവിരുദ്ധമായ രീതിയില്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരേ ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൈകോടതിയേയും തെരഞ്ഞെടുപ്പ് കമീഷനേയും സമീപിക്കും. കടകള്‍ നശിപ്പിച്ചവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറും. ഹർത്താൽ ദിനം കടകള്‍ അടിച്ചു നശിപ്പിച്ചവരെ പിടിച്ചുകൊടുത്തിട്ടുപോലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും നസിറുദ്ദീൻ പറഞ്ഞു.


സംഘ്​പരിവാർ ഭീഷണി മുളയി​​േല നുള്ളണം- കോടിയേരി
തിരുവനന്തപുരം: കോഴിക്കോട്ട്​ മിഠായിത്തെരുവിൽ മുസ്​ലിംകൾക്കും മുസ്​ലിംപള്ളികൾക്കുമെതിരെ സംഘ്​പരിവാർ പ്രവർത്തകർ നടത്തിയ ഭീഷണി മുളയി​േല നുള്ളിക്കളയേണ്ടതാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വർഗീയ ചേരിതിരിവിനുള്ള ശ്രമമാണ്​ അവർ നടത്തിയിരിക്കുന്നത്​. ഇത്​ കണ്ടില്ലെന്ന്​ നടിക്കരുത്​. പൊലീസ്​ ശക്തമായ നിലപാട്​ സ്വീകരിക്കണമെന്നും കോടിയേരി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Full View


Tags:    
News Summary - RSS Terror at SM Street Exclusive Video-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.