Posted On
date_range Updated On
date_range കേരളത്തിലെ കോൺഗ്രസിൽ ആർ.എസ്.എസ് ഏജന്റുമാർ -മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മന്ത്രി.
ആർഎസ്എസ് ഏജന്റുമാർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്. സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രതിപക്ഷം. നിയമസഭ നല്ല രീതിയിൽ പോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹം. സ്പീക്കറും വളരെ നല്ല രീതിയിലാണ് സഭ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രതിപക്ഷം സഭ തടസപ്പെടുത്താൻ വേണ്ടി മനഃപൂർവം ശ്രമിക്കുകയാണ്. കോൺഗ്രസിനെ നയിച്ചു കൊണ്ട് ആർ.എസ്. എസ് അജണ്ട നടപ്പാക്കുകയാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. ഫോട്ടോ ഷൂട്ട് സമരം മാത്രമാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസ് നടത്തുന്നതെന്നും റിയാസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.