കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രന്റെ വീടാക്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം കഠിന തടവും പിഴയും. കേസിലെ മൂന്നു പ്രതികൾക്കാണ് കണ്ണൂർ അസി. സെഷൻസ് കോടതി തടവും 10,000 രൂപ പിഴയും വിധിച്ചത്.
ഒന്നുമുതൽ മൂന്നുവരെ പ്രതികളും ബംഗാൾ സ്വദേശികളുമായ ഉലാഷ് സിക്കാരി, ആലംഗീർ, മാണിക്ക് (മോട്ടു) എന്നിവരെയാണ് കേസിൽ ശിക്ഷിച്ചത്. കേസിലെ രണ്ടു പ്രതികളുടെ വിചാരണ തുടങ്ങാനിരിക്കുകയാണ്.
2018 സെപ്റ്റംബർ ആറിന് പുലർച്ചയാണ് വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ കവർച്ച നടന്നത്. മുഖംമൂടി സംഘമായിരുന്നു ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ച ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആക്രമിച്ച് പരിക്കേൽപിച്ചശേഷം 25 പവൻ സ്വർണവും പണവും എ.ടി.എം കാർഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വീട്ടിലുള്ളവരെ കെട്ടിയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.