Posted On
date_range Updated On
date_range ചെങ്ങന്നൂരിൽ അധ്യാപകൻ ഓട്ടോയിടിച്ച് മരിച്ചു
ചെങ്ങന്നൂർ: റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ മരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ പത്തനംതിട്ട കൊടുമൺ ഇടത്തിട്ടയിൽ കൊച് ചുതുണ്ടിയിൽ വീട്ടിൽ എൻ. ഓമനക്കുട്ടൻ (43) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്കൂളിൽ നിന്ന് പരിക്ഷ കഴിഞ്ഞിറങ്ങിയ ഓമനക്കുട്ടൻ സീബ്രാലൈനിലൂടെ എം.സി റോഡ് മുറിച്ചുകടക്കുമ്പോൾ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യം മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച ഓമനക്കുട്ടൻ ശനിയാഴ്ച ഉച്ചക്കാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11ന് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.