Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. മേത്തല കോന്നംപറമ്പിൽ സതീശൻ-രെജി ദമ്പതികളുടെ മകൾ സഹിഷ്ണസതീശൻ (19) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മേത്തല സമാജം പരിസരത്ത് വെച്ചായിരുന്നു അപകടം.
ഓട്ടോ സ്കൂട്ടറിലിടിച്ചാണ് സഹിഷ്ണക്കും, ബന്ധുവായ ദേവികക്കും പരിക്കേറ്റത് .പരിക്കേറ്റ സഹിഷ്ണ എറണാകുളം ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേവിക തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്കമാലി ലിറ്റിൽ ഫ്ലെവർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു സഹിഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.