കൊച്ചി: ഇടപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് പിക്അപ് വാനിൽ ഇടിക്കുകയായിരുന്നു. പിക്അപ് വാൻ ട്രാവലറിലും ട്രാവലർ ബൈക്കിലും ഇടിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
അപകടത്തിൽപെട്ട ഒരു വാഹനം ശബരിമല തീർഥാടകരുടെതാണ്. ഇടപ്പള്ളി ജങ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് വാനിലിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.