Posted On
date_range Updated On
date_range റിയാസ് മൗലവി വധം: മൂന്നു പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി
കൊച്ചി: കാസർകോട് പഴയ ചൂരിയിലെ മദ്റസ അധ്യാപകന് റിയാസ് മൗലവിയെ കഴുത്തറത്ത് കൊന്ന കേസിലെ മൂന്നു പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഒന്നു മുതൽ മൂന്നുവരെ പ്രതികളായ കേളുഗുഡ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപം അജേഷ് എന്ന അപ്പു, മാത്തെയിൽ നിതിന്‍ കുമാര്‍, കേളുഗുഡെ ഗംഗൈ കേശവകുടീരം അഖിലേഷ് എന്നിവരുടെ ഹരജിയാണ് തള്ളിയത്. മതവൈരമുണ്ടാക്കി കലാപമുണ്ടാക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.