Posted On
date_range Updated On
date_range റിയാസ് മൗലവിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -എം.െഎ. അബ്ദുൽ അസീസ്
വീരാജ്പേട്ട: കാസർകോട് ചൂരിയിൽ കൊല്ലപ്പെട്ട മദ്റസാധ്യാപകൻ റിയാസ് മൗലവിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. റിയാസ് മൗലവിയുടെ കുടക് കൊട്ടമുടിയിലുള്ള വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങളിലും മദ്റസകളിലും ജോലി ചെയ്യുന്നവർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് ഉളിയിൽ, എസ്.െഎ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ്, ജമാഅത്തെ ഇസ്ലാമി കുടക് ജില്ല പ്രസിഡൻറ് സി.എച്ച്. അഫ്സർ, വീരാജ്പേട്ട പ്രാദേശിക അമീർ കെ.പി.കെ. മുഹമ്മദ് എന്നിവർ അമീറിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.