റിയാദിലെ തീപിടിത്തം: ഇര്‍ഫാന്‍ ഹബീബിന്റെ മൃതദേഹം ഇന്ന് ഖബറടക്കും

മ​ല​പ്പു​റം: റി​യാ​ദി​ല്‍ താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​പ്പു​റം നൂ​റേ​ങ്ങ​ല്‍ കാ​വു​ങ്ങ​ല്‍തൊ​ടി ഇ​ര്‍ഫാ​ന്‍ ഹ​ബീ​ബി​ന്റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പാ​റ​മ്മ​ല്‍ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കും.

മേ​യ് അ​ഞ്ചി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഇ​ര്‍ഫാ​നു​ള്‍പ്പെ​ടെ ആ​റ് പേ​ര്‍ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ബ്ദു​ൽ ഹ​കീ​മി​ന്റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. കെ.​എം.​സി.​സി ജി​ല്ല വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഫീ​ഖ് മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

Tags:    
News Summary - Riyadh fire: Irfan Habib's body will be buried today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.