Posted On
date_range Updated On
date_range 'ഈ രണ്ട് വിഷജന്തുക്കളെയും ജയിലിൽ അടക്കാനുള്ള തേന്റടം ഇരട്ട ചങ്കനുണ്ടോ' - റിജിൽ മാക്കുറ്റി
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദനും മുൻ എം.എൽ.എ പി.സി ജോർജിനുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി. 'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടുമെന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കുെവച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തേന്റടം ഇരട്ട ചങ്കന് ഉണ്ടോ എന്നും റിജിൽ മാക്കുറ്റി ചോദിക്കുന്നു.
ബി.ജെ.പിയും പി.സി ജോർജും ഹലാൽ ഭക്ഷണ വിവാദത്തിന്റെ മറവിൽ നടത്തിയ വർഗീയ- വിദ്വേഷ പ്രചരണങ്ങളുെട പശ്ചാത്തലത്തിലാണ് റജിലിന്‍റെ പോസ്റ്റ്. വർഗീയ പ്രസ്താവനകൾ തുടരെയുണ്ടായിട്ടും സർക്കാർ നടപടി എടുക്കാത്തതും വ്യാപകമായ വിമർശനത്തിനാണ് ഇടയാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
' ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും.
അതിനുള്ള തൻ്റേടം ഇരട്ട ചങ്കന് ഉണ്ടോ? ''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.