വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അരിക്കടകള്‍ തുറക്കുന്നു

തിരുവനന്തപുരം: പൊതുവിപണിയിലെ അരിവില തടയാന്‍ ഭക്ഷ്യവകുപ്പിന്‍െറ കീഴില്‍ സംസ്ഥാനത്ത് അരിക്കടകള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരം മണക്കാട്ട് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് കടകള്‍ തുടങ്ങുക.

ചില സിവില്‍ സപൈ്ളസ് ഒൗട്ട്ലെറ്റുകളില്‍ നിന്ന് അരി മറിച്ചുവില്‍ക്കുന്നെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ്് അരിക്കടകള്‍ ആരംഭിക്കുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സപൈ്ളകോ ഒൗട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന അതേ നിരക്കിലാണ് അരി നല്‍കുക. എഫ്.സി.ഐയുടെ ഓപണ്‍ മാര്‍ക്കറ്റ് സ്കെയില്‍ സ്കീം പ്രകാരം വാങ്ങുന്ന അരിയാണ് വിതരണം ചെയ്യുക. 1400 ടണ്‍ അരി എഫ്.സി.ഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്.

Tags:    
News Summary - rice shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.