Posted On
date_range Updated On
date_range മലപ്പുറം അമരമ്പലത്ത് പ്രകമ്പനം, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ
മലപ്പുറം: മലപ്പുറം അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. എന്നാൽ റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ഇവിടെയുണ്ടായത് ഭൂമികുലുക്കമല്ല. സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. രാവിലെ 10.45ഓടെയാണ് സംഭവം. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്.
ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ശബ്ദമുണ്ടായ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.