എഞ്ചിൻ കേടായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ പുണർതം വള്ളത്തെ െപട്രോൾ ബോട്ടിന്‍റെ സഹായത്താൽ കരക്കടുപ്പിക്കുന്നു
Posted On
date_range Updated On
date_range കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കൊടുങ്ങല്ലൂർ: കടലിൽ കുടുങ്ങിയ 41 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിന് പോയ പുണർതം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
അഴിമുഖത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ എഞ്ചിൻ കേടായതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. വള്ളത്തിന്‍റെ ഉടമസ്ഥൻ വിളിച്ചറിയിച്ചതിനെ തുടർന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസിന്‍റെ നിർദേശപ്രകാരം അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലിസി പി.ഡിയുടെ നേതൃത്വത്തിൽ പെട്രോൾ ബോട്ട് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
സീ റസ്ക്യൂ ഗാർഡുമാരായ പ്രസാദ്, മിഥുൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.