പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകൾ പതിവുപോലെ സർവീസ് നടത്തും; സമയക്രമം മാറ്റിയത് റദ്ദാക്കി
പാലക്കാട്: പരശുറാം എക്‌സ്പ്രസിന്റെയും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന്റെയും വിവിധ ദിവസങ്ങളിലെ സര്‍വീസ് പുനഃക്രമീകരിച്ചത് റെയില്‍വേ റദ്ദാക്കി. പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് ട്രെയിനുകളുടെയും യാത്രാസമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്. ഈ ദിവസങ്ങളില്‍ രണ്ട് ട്രെയിനുകളും സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
22638 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മേയ് 10, 21, 24, ജൂണ്‍ നാല്, ഏഴ്, തീയതികളില്‍ സാധാരണ സമയക്രമം അനുസരിച്ച് സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. പതിവുപോലെ രാത്രി 11.45ന് തന്നെ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്രതിരിക്കും. ഈ ദിവസങ്ങളില്‍ മംഗളൂരുവിനും ഉള്ളാളിനും ഇടയില്‍ വെസ്റ്റ്‌കോസ്റ്റിന്റെ സര്‍വീസ് റദ്ദാക്കുകയും ട്രെയിൻ ഉള്ളാളിൽ നിന്ന് പുറപ്പെടുമെന്നുമാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്.
16649 മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്‌സ്പ്രസ് മേയ് 11, 22, 25, ജൂണ്‍ അഞ്ച്, എട്ട് തീയതികളില്‍ സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ 05.05ന് പരശുറാം എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്രതിരിക്കും. ഈ ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി പുറപ്പെടുമെന്നായിരുന്നു റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.