തിരുവനന്തപുരം/ചാത്തമംഗലം: 'ഇൗ വർഷം എെൻറ പുതിയൊരു ഉയർത്തെഴുന്നേൽപിെൻറ വർഷമാണ്. മനോഹരമായി ഞാൻ തിരിച്ചുവരും. ഒരു മൂളിപ്പാട്ടും പാടി ചുവടു െവച്ച് പ്രിയപ്പെട്ടവർക്ക് ചുറ്റും ഓടി നടക്കും. എന്നിട്ട് നിങ്ങളെയൊക്കെ സ്നേഹിച്ച് സ്നേഹിച്ച് എെൻറ ഹൃദയത്തിൽ ചേർത്തങ്ങനെ െവക്കണം. മനസ്സുണ്ടെങ്കിൽ ഏതുനരകവും സ്വർഗമാക്കാം എന്നതിന് ഏറ്റവും വലിയ തെളിവാണ് ഞാൻ' - കാൻസറിനോട് പരാജിതനായല്ല നന്ദു മടങ്ങിയതെന്ന് ഇനിയുള്ള കാലം നമ്മെ ഓർമിപ്പിക്കാൻ ഈ വാക്കുകൾ മതി.
ഇനിയുള്ള ജീവിതം എങ്ങനെയെന്നറിയാതെ പകച്ചുനിന്നവരോട്, 'ഒരു നിമിഷമെങ്കിൽ ഒരുനിമിഷം പുകയരുത്, ജ്വലിക്കണമെന്ന്' പ്രേരിപ്പിച്ച നന്ദു മഹാദേവ (28) ഒടുവിൽ ജ്വലിച്ചുകൊണ്ടുതന്നെ മരണത്തിലേക്ക് നടന്നു. 24ാം വയസ്സിൽ ഒപ്പം ചേർന്ന കാൻസറിനെ പ്രണയിച്ച് ഓരോ നിമിഷവും കീഴ്പ്പെടുത്തുകയായിരുന്നെന്ന് പറഞ്ഞുകൊണ്ടിരുന്ന തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവയെ േകാഴിക്കോട് എം.വി.ആർ കാൻസർ സെൻററിൽ ചികിത്സയിൽ കഴിയവെയാണ് ശനിയാഴ്ച പുലർച്ചെ മരണം കൂട്ടിക്കൊണ്ടുപോയത്.
2018ലാണ് എല്ലിനെ ബാധിക്കുന്ന അർബുദമായ 'ഓസ്ടിയോ സാർകോമ' നന്ദുവിന് പിടിപെടുന്നത്. തുടർന്ന് ഇടതുകാൽ പൂർണമായി മുറിച്ചുമാറ്റേണ്ടിവന്നു. രണ്ടു വർഷത്തിനുശേഷം രോഗം തിരിച്ചുവന്ന് ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു. വേദനക്കിടയിലും സമൂഹ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് അർബുദരോഗികൾക്ക് അതിജീവനത്തിന് പ്രചോദനമേകിയാണ് നന്ദു ശ്രദ്ധേയനായത്. 'അതിജീവനം കാൻസർ ൈഫറ്റേഴ്സ് ആൻഡ് സപ്പോട്ടേഴ്സ്' എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. വെപ്പുകാലിെൻറ സഹായത്തോടെയും അല്ലാതെയും നാടൊട്ടുക്കും സഞ്ചരിക്കുകയും അർബുദം ബാധിച്ച നിരവധിപേർക്ക് ആത്മവിശ്വാസവും പോരാട്ടത്തിനുള്ള കരുത്തും പകർന്നുനൽകുകയും ചെയ്തു. രോഗികളുടെ വീട്ടിൽ തേടിച്ചെന്നാണ് പോരാട്ടവീര്യം പകർന്നുനൽകിയത്.
ആയിരങ്ങളാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. 'വിധിയോട് വിട്ടുപിടിക്കാൻ പറഞ്ഞിട്ട് വിജയത്തിലോട്ട് ഓടിക്കോണം' ഇതായിരുന്നു നന്ദു സമൂഹത്തിന് നൽകിയിരുന്ന സന്ദേശം. ആയിരങ്ങൾക്ക് സാന്ത്വനമായിരുന്നു, 'ചങ്കുകളേ' എന്ന നന്ദുവിെൻറ വിളി. ഇടതുകാല് മുറിച്ചുമാറ്റിയെങ്കിലും തനിക്ക് ലോകം കാണാന്‍ രണ്ട് കാലിെൻറ ആവശ്യമില്ലെന്ന് പറഞ്ഞ നന്ദുവിെൻറ വാക്കുകള്‍ ഡോക്ടര്‍മാര്‍ ഇന്നും ഓര്‍ക്കുന്നു. എന്നും ജീവിതത്തെ പ്രണയിക്കാൻ മറ്റുള്ളവരെ പഠിപ്പിച്ച ആ മാന്ത്രികമരുന്ന് ഇനി ഒാർമ മാത്രം.
രണ്ടു വർഷമായി കുടുംബസമേതം കോഴിക്കോട് താമസിച്ചാണ് ചികിത്സ നേടിയിരുന്നത്. കാറ്ററിങ് ജോലി നടത്തിയിരുന്ന കുടുംബം 2020ൽ ലോക്ഡൗൺ ആയതോടെ ഇതുനിർത്തിയാണ് കോഴിക്കോട് താമസിച്ചിരുന്നത്. മൃതദേഹം ശനിയാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.