ദുരിതാശ്വാസ നിധി: ലോകായുക്തക്ക് എതിരായ ഹരജി ഇന്ന്​ പരിഗണിക്കും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്നെ​ന്നാ​രോ​പി​ച്ച് ലോ​കാ​യു​ക്ത​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രു​വ​ർ​ഷ​മാ​യി​ട്ടും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന്​ ആ​രോ​പി​ക്കു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

പ​രാ​തി​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്ക​റ്റ്​ അം​ഗ​വു​മാ​യ ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ് കെ. ​വി​നോ​ദ്ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ മു​മ്പാ​കെ ഹ​ര​ജി പ​രി​ഗ​ണ​ന​ക്കെ​ത്തി​യേ​ക്കും.

Tags:    
News Summary - Relief fund: Petition against Lokayukta to be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.