Posted On
date_range Updated On
date_range അനധികൃത നിർമാണം ക്രമവത്ക്കരിക്കൽ: പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി കരട് ബില്ലുകൾക്ക് അംഗീകാരം
തിരുവനന്തപുരം: 2022ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്‍റെ കരടിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. കൂടാതെ, 2022ലെ കേരള പഞ്ചായത്ത്‌രാജ് ഭേദഗതി ബില്ലിന്റെ കരടിനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്.
2019 കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ 2019 നവംബർ എട്ടിന് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ 2019 നവംബർ ഏഴിനോ അതിന് മുമ്പോ നിർമാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത നിർമാണങ്ങൾ ക്രമവത്ക്കരിക്കുന്നതിന് അനുമതി നൽകാൻ ബന്ധപ്പെട്ട ആക്ടുകളിൽ ഭേദഗതി വരുത്തുന്നതിനാണ് സർക്കാർ ബില്ലുകൾ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.