പമ്പ നദി    

പത്തനംതിട്ടയിൽ റെഡ്​ അലർട്ട്​; മണിയാര്‍ ബാരേജ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

പത്തനംതിട്ട: ജില്ലയിൽ വെള്ളിയാഴ്​ച റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്​ കലക്​ടർ അറിയിച്ചു. നേരത്തെ ജില്ലയിൽ ഇന്നും നാളെയും ഒാറഞ്ച്​ അലർട്ടാണ്​ പ്രഖ്യാപിച്ചിരുന്നത്​. മഴ കൂടുതൽ ശക്​തമായതോടെ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കുകയായിരുന്നു.

മഴ ശക്തമായതിനെ തുടര്‍ന്ന് മണിയാര്‍ ബാരേജി​െൻറ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുമൂലം സ്പില്‍വേ വഴി തുറന്നുവിടുന്ന പരമാവധി വെള്ളത്തി​െൻറ അളവ് 1287 ക്യുമാക്‌സ് ആണ്.

ആങ്ങമൂഴി ഭാഗത്തുനിന്ന്​ ശക്തമായ വെള്ളപ്പാച്ചിലുണ്ട്. അള്ളുങ്കലും കാരിക്കയത്തും സ്പില്‍വേ പരമാവധി തുറന്നു​െവച്ചിരിക്കുകയാണ്. ആഗസ്​റ്റ്​ 10 വരെ മണിയാര്‍ ബാരേജി​െൻറ ഷട്ടറുകള്‍ ഈ രീതിയില്‍ തുറന്ന് പ്രളയജലം കക്കാട്ടാറിലൂടെ ഒഴുക്കും.

ഇതുമൂലം പമ്പാ നദിയിലെ ജലനിരപ്പില്‍ 3.50 മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ അധിക വര്‍ധനവാണ്​ പ്രതീക്ഷിക്കുന്നത്​. പമ്പാ നദിയുടെയും കക്കാട്ടാറി​െൻറയും തീരത്തുള്ളവരും പ്രത്യേകിച്ച് മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന്​ ജില്ല കലക്​ടർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.