നവകേരള നിർമാണത്തിന് മുഖ്യമന്ത്രിക്ക് റിട്ട. അധ്യാപികയുടെ കത്ത്
തൃശൂർ: ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് റിട്ട. അധ്യാപിക എൽസി ജോൺ എഴുതുന്നത്. പ്രളയം തകർത്ത നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ നമ്മുടെ കുട്ടികളെ കൂടി പങ്കാളിയാക്കാം...’-ഒരു അധ്യാപിക മുഖ്യമന്ത്രിക്കെഴുതിയ കത്തിെൻറ തുടക്കമാണിത്. പ്രളയത്തിൽ തകർന്ന കേരളത്തിെൻറ വീണ്ടെടുപ്പിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണക്കൊപ്പം തെൻറ നിർദേശം കൂടി അറിയിച്ചാണ് കത്ത്. നവകേരള നിർമാണത്തിൽ വിദ്യാർഥികളെ എങ്ങനെ പങ്കാളികളാക്കണമെന്ന നിർദേശവും എൽസി ജോൺ മുന്നോട്ടു വെയ്ക്കുന്നു. മാള സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച തൃശൂർ പറപ്പൂരിന് സമീപം തോളൂർ സ്വദേശിനിയാണ് ഇവർ. സാലറി ചലഞ്ചും പ്രളയ ധനസഹായ സമാഹരണ വിവാദങ്ങളും രാഷ്ട്രീയ വാദങ്ങളുമായി മാറിയ സാഹചര്യം കൂടി കണക്കിലെടുത്താണ് എൽസിയുടെ അഭ്യർഥന.
ഓരോ വിദ്യാർഥിയും ഒരു രൂപ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. പ്രൈമറി തലം മുതൽ പ്രഫഷനൽ കോളജ് അടക്കമുള്ള ഉന്നതതലം വരെയുള്ള വിദ്യാർഥികളെ ഇതിൽ പങ്കെടുപ്പിക്കാം. ദിവസവും ഒരു രൂപ മാത്രം കൊണ്ടുവരാൻ കഴിയുന്ന കുട്ടികളും രണ്ടോ അഞ്ചോ പത്തോ അതിനു മുകളിലോ കൊണ്ടു വരാൻ കഴിയുന്ന കുട്ടികളും ക്ലാസിലുണ്ടാകും.
ഇതുവഴി കുട്ടികളെ ചേർത്ത് നിർത്താനും നാടിനോടുള്ള സ്നേഹം വളർത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എൽസി ജോൺ ‘മാധ്യമ’ത്തിനോട് പറഞ്ഞു. നൂറ് ദിവസത്തിനകം 250-300 കോടി സമാഹരിക്കാമെന്നും അധ്യാപിക കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിർദേശങ്ങൾ
- ക്ലാസ് പി.ടി.എ യോഗം ചേർന്ന് രക്ഷിതാക്കളുടെ സാമ്പത്തിക നിലക്കും വരുമാനത്തിനുമനുസരിച്ച് ഓരോ കുട്ടിക്കും കൊടുത്തയക്കാൻ കഴിയുന്ന സംഖ്യയെ കുറിച്ച് ധാരണയുണ്ടാക്കുക.
- ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ നാണയങ്ങൾ നവകേരള നിർമിതിക്കായി മാറ്റിവെക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കണം.
- കുട്ടികൾ ദിവസവും കൊണ്ടുവരുന്ന സംഖ്യ ഒരു പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തി ക്ലാസിലെ വരുമാനം കണക്കാക്കി ഓഫിസിലെ ചാർട്ടിലും രേഖപ്പെടുത്തി സുതാര്യത ഉറപ്പാക്കം.
- രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തണം.
- 100 അധ്യയന ദിവസത്തെ പരിപാടി തയ്യാറാക്കണം.
- 1000 കുട്ടികളുള്ള ഒരു സ്കൂളിൽ നിന്ന് ശരാശരി 2500-3000 രൂപയോ അതിൽ കൂടുതലോ ദിവസവും ലഭിക്കും.
- കേരളത്തിൽ ഒരു കോടിയോളം വിദ്യാർഥികളുണ്ട്. ഇവരിൽ നിന്നും 100 ദിവസം കൊണ്ട് 250-300 കോടിയോ, ഇതിൽ കൂടുതലോ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.