ആർ.സി.സിയിൽ നിയ​ന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തിൽ ആർ.സി.സിയിൽ നിയ​ന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ​ഒരു മാസത്തിന ിടെ വിദേശത്ത്​ നിന്ന്​ വന്നവരോ ഇത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തിയവരോ രോഗികൾക്കൊപ്പം ആശുപത്രിയിലേക്ക്​ വരരുത്​.

ഇത്തരക്കാർ ആശുപത്രിയിലേക്ക്​ വരരുതെന്ന്​ നിർദേശം നൽകിയിട്ടും ചിലർ രോഗികളെ അനുഗമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന്​ അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികളുമായി ഇവർ സമ്പർക്കം പുലർത്തുന്നത്​ രോഗികൾക്ക്​ അപകടകരമാണെന്നും ഈ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - rcc tighten restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.