സി.പി.എം വനിതനേതാക്കളോടുള്ള ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്ന്​ ആർ.ബിന്ദു

എറണാകുളം: സി.പി.എം വനിതനേതാക്കളോടുള്ള ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സി.പി.എം സംസ്ഥാന സമ്മേളനവേദിയിലാണ്​ ബിന്ദുവിന്‍റെ വിമർശനം. ദുഃഖത്തോടെയാണ്​ ഇത്​ പറയുന്നതെന്നും മന്ത്രി വ്യക്​തമാക്കി.

ഇതുമായി ബന്ധപ്പെട്ട പരാതികൾ പല സമയത്തും പാർട്ടി പരിഗണിക്കുന്നില്ല. വനിതകൾ ബ്രാഞ്ച്​ സെക്രട്ടറിമാരായ സ്ഥലങ്ങളിലും പുരുഷൻമാർ മേധാവിത്വം നേടുന്നുവെന്നും ബിന്ദു പറഞ്ഞു. ഇതാദ്യമായാണ്​ സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുചർച്ചക്കിടെ ഇത്തരമൊരു വിമർശനം ഉയരുന്നത്​.

നേരത്തെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനിടെയും സമാനമായ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം എൽ.എൽ.എയായ യു. പ്രതിഭയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ ഉൾപ്പടെ ചർച്ചയായതിന്​ പിന്നാലെയാണ്​ ബിന്ദുവിന്‍റെ വിമർശനമെന്നതും ശ്രദ്ധേയമാണ്​.

Tags:    
News Summary - R.Bindu said that the attitude of some male leaders towards CPM women leaders was not right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.