കൊച്ചി: തെൻറ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ വെടി വെപ്പിൽ അധോലോക നായകൻ രവി പൂജാരിയുടെ പങ്ക് നടി ലീന മരിയ പോൾ ആവർത്തിക്കുേമ്പാൾ ഇവർക്കിടയിലെ ശത്രുതയുടെ വേരുകൾ തേടുകയാണ് അന്വേഷണസംഘം? ആവശ്യപ്പെട്ട പണം നൽകാ ത്തതിലുള്ള പ്രതികാരമാണ് സംഭവമെന്നാണ് ലീനയുടെ ആരോപണം. ഇതുസംബന്ധിച്ച വിവരങ് ങൾ പൊലീസിന് കൈമാറുമെന്നും അവർ പറയുന്നു. പനമ്പിള്ളിനഗറിലെ കെട്ടിടത്തിെൻറ മുകൾനിലയിലെ ബ്യൂട്ടി പാർലറിലേക്കുള്ള കോണിപ്പടിയിൽ വെടിവെപ്പ് നടത്തിയ അക്രമി സ്ഥലത്ത് ഉപേക്ഷിച്ച വെള്ളക്കടലാസിൽ ഹിന്ദിയിൽ രവി പൂജാരി എന്നെഴുതിയതാണ് അധോലോക നായകനെ സംശയത്തിെൻറ നിഴലിലാക്കിയത്.
എന്നാൽ, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമാണെന്നും ലീനയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കൂട്ടാളി സുകേഷ് കൊച്ചിയിലെ ക്വേട്ടഷൻ സംഘം വഴി നടത്തിയ ഭീഷണിയാകാം വെടിവെപ്പെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കടലാസിൽ രവി പൂജാരിയുടെ പേരെഴുതിയതിൽ തെറ്റുണ്ടായിരുന്നത്രെ. എന്നാൽ, സംഭവത്തിൽ രവിക്ക് പങ്കുള്ളതായി ലീനതന്നെ ആരോപിച്ചു. രവി പൂജാരി ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെെട്ടന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ രവി പൂജാരി ചെറുപ്പത്തിൽ പഠനം ഉപേക്ഷിച്ച് മുംബൈയിൽ എത്തിയതോടെയാണ് അധോലോക സംഘങ്ങളുമായി ബന്ധപ്പെട്ടത്. എതിരാളിയായ ബാലസാൾത്തേയെ കൊലപ്പെടുത്തി അധോലോകത്ത് ഇരിപ്പിടം ഉറപ്പിച്ചു.
പിന്നീട് അധോലോക രാജാവ് ഛോട്ടാരാജെൻറ വലംകൈയായി. ഉന്നത രാഷ്ട്രീയ നേതാക്കളെയും സിനിമതാരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതിന് നിരവധി കേസിൽ പ്രതിയായ രവി പിന്നീട് ദുബൈക്ക് കടന്നു. ഇപ്പോൾ ആസ്ട്രേലിയയിലുള്ളതായി പറയുന്നു. ചെന്നൈ അമ്പത്തൂരിലെ കനറാ ബാങ്ക് ശാഖയിൽനിന്ന് 19 കോടി തട്ടിയ കേസിൽ 2013ൽ അറസ്റ്റിലായതോടെയാണ് ലീന മരിയ പോളും കൂട്ടാളി സുകേഷ് ചന്ദ്രശേഖറും വാർത്തകളിൽ നിറഞ്ഞത്. 2015ൽ 10 കോടിയുടെ മറ്റൊരു തട്ടിപ്പ് കേസിൽ ഇവരും മറ്റ് നാലുപേരും വീണ്ടും അറസ്റ്റിലായി. തട്ടിപ്പിലൂടെ നേടുന്ന പണംകൊണ്ട് ആഡംബര കാറുകളും ആഭരണങ്ങളും വാങ്ങിക്കൂട്ടി.
സിനിമയിലും മോഡലിങ്ങിലുമുള്ള ലീനയുടെ ഭ്രമം ചൂഷണം ചെയ്താണ് സുകേഷ് അവരെ തട്ടിപ്പുകൾക്ക് കൂട്ടാളിയാക്കിയത്. പിന്നീട് ഇവർ അകന്നു. െഎ.എ.എസുകാരി ചമഞ്ഞുവരെ ലീന തട്ടിപ്പ് നടത്തുകയും അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ ചിത്രങ്ങളിലൂടെയാണ് ലീന എന്ന നടിയെ മലയാളികൾ പരിചയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.