തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്തതിനെതുടര്‍ന്ന് എ.പി.എല്ലുകാര്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനത്ത് കിലോക്ക് 8.90 രൂപക്ക് നല്‍കിയിരുന്ന അരി കേന്ദ്രം തടഞ്ഞു. ചില വിഭാഗങ്ങള്‍ക്ക് ഇത് സബ്സിഡിയോടെ രണ്ടുരൂപക്കാണ് നല്‍കിയിരുന്നത്. ഈ മാസം ഏഴിനാണ് ഇത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യസെക്രട്ടറി ഉത്തരവിറക്കിയത്. ഇത് സംസ്ഥാനത്തെ 60 ലക്ഷത്തോളം കാര്‍ഡുടമകളെ ബാധിക്കും. അടുത്തമാസം മുതല്‍ അരിവിതരണം നിര്‍ത്തലാക്കുമ്പോള്‍ കിലോക്ക് 22.64 രൂപ നല്‍കി എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ അരി വാങ്ങേണ്ടി വരും. ഗോതമ്പിന്‍െറ വിലയും ഉയരും. അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാമെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നവംബര്‍ മുതല്‍ നടപ്പാക്കിയില്ളെങ്കില്‍ അരിയും ഗോതമ്പും നല്‍കില്ളെന്ന് കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് നവംബര്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കുമെന്ന് മന്ത്രി തിലോത്തമന്‍ അറിയിച്ചതിന് തൊട്ടുപിറകെയാണ് എ.പി.എല്‍ അരി കേന്ദ്രം നിര്‍ത്തലാക്കിയത്. ഈമാസം ഒന്നിന് റേഷന്‍ മണ്ണെണ്ണ വകമാറ്റി ചെലവഴിച്ചെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഡുടമകളുടെ 9660 കിലോ ലിറ്റര്‍ മണ്ണെണ്ണയും വെട്ടിക്കുറച്ചിരുന്നു.
അതേസമയം, ഈ മാസത്തെ എ.പി.എല്‍ വിഹിതം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും നവംബര്‍ മുതലുള്ള അരിയാണ് നിര്‍ത്തലാക്കുമെന്ന് അറിയിച്ചിട്ടുള്ളതെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനം ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കും. ഇത് നടപ്പാക്കിയാല്‍ വിഹിതത്തില്‍ കുറവ് വരുത്തില്ളെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ റേഷന്‍കാര്‍ഡ് വിതരണം അടുത്തവര്‍ഷം മാര്‍ച്ച് 15ഓടെ മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. അതുവരെ നിലവിലെ കാര്‍ഡുകളില്‍ എന്‍.എഫ്.എസ്.എ സീല്‍ പതിപ്പിക്കും. പുതിയ റേഷന്‍ കാര്‍ഡ് കിട്ടുന്നതുവരെ പഴയത് സീല്‍ ചെയ്ത് മുതിര്‍ന്ന വനിതാഅംഗത്തെ കാര്‍ഡുടമയാക്കി മാറ്റും.
എന്നാല്‍, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന 45,75,417 കാര്‍ഡുടമകള്‍ക്ക് സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുമോ എന്നതില്‍ ആശങ്കനിലനില്‍ക്കുന്നുണ്ട്. ഈ പട്ടികയില്‍പെടുന്നവരിലേറെയും പഴയ എ.പി.എല്‍ കാര്‍ഡുടമകളാണ്. ഭക്ഷ്യസുരക്ഷ നടപ്പാക്കുമ്പോള്‍ ഈ സബ്സിഡി തുടരണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നിരവധി കടമ്പകളുണ്ട്. നിശ്ചിത സമയത്തിനകം ഇത് പൂര്‍ത്തിയാകുമോ എന്ന ആശങ്കയുമുണ്ട്. പുതിയ റേഷന്‍ കാര്‍ഡ്, ഗോഡൗണ്‍, ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങള്‍, പൊതുവിതരണ ശൃംഘലയുടെ കമ്പ്യൂട്ടര്‍വത്കരണം എന്നിവ അടക്കം പൂര്‍ത്തിയാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.