കോഴിക്കോട്: ജില്ലയിൽ പ്രത്യക്ഷപ്പെട്ട പനി മരണങ്ങൾ പഠിക്കുവാനും ചികിത്സ പ്രതിരോധ മാർഗങ്ങൾ ഊർജിതപ്പെടുത്തുവാനും വിദഗ്ധ സമിതിയെ നിയോഗിച്ചു .
ഡോ വി.ജി പ്രദീപ് കുമാർ ന്യൂറോളജിസ്റ്,ഡോ.ഭാർഗവൻ റിറ്റർഡ് പ്രൊഫസ്സർ മെഡിസിൻ ,ഡോ.ശശിധരൻ സീനിയർ ഫിസിഷ്ൻ ,ഡോ അബ്ദുൽ ഖാദർ ശോസകോശ രോഗ വിദഗ്ദ്ധൻ,ഡോ.അൽത്താഫ് കമ്മ്യൂണിറ്റി മെഡിസിൻ ,ഡോ പ്രീതി നായർ മൈക്രോബയലോജിസ്റ് എന്നിവരടങ്ങുന്നതാണ് സമിതി.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് 72 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്ന് സമിതിക്കു നിർദ്ദേശം നൽകിയതായി ഐ.എം എ സംസ്ഥാന പ്രസിഡന്റ്ഡോ. ഈ.കെ ഉമ്മർ ,സെക്രട്ടറി ഡോ .എൻ സുൽഫി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.