ചികിത്സക്കിടെ പീഡനം; ഉറക്കരോഗ ചികിത്സ വിദഗ്ധൻ പിടിയിൽ

കൊട്ടാരക്കര: നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയിൽ ഉറക്ക രോഗത്തിന് ചികിത്സക്കെത്തിയ പതിനാറുകാരിയെ ഉറക്കരോഗ ചികിത്സ വിദഗ്ധൻ (സ്ലീപ്പിങ്​ തെറപിസ്​റ്റ്​) പീഡിപ്പിച്ചതായി വിദേശത്തുനിന്ന്​ പെൺകുട്ടിയുടെയും കുടുംബത്തി​​െൻറയും പരാതി. ഇപ്പോൾ ദുബൈയിൽ കഴിയുന്ന കുടുംബം ഈ-മെയിലായി കൊല്ലം റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട്​ തൃശൂർ സ്വദേശി പി.ആർ. റി​േൻറായെ (28) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു​.

ഒരു മാസത്തിന് മുമ്പാണ് സംഭവം. ഉറക്കമില്ലായ്മക്കും കൂർക്കം വലിയുൾപ്പെടെയുള്ള രോഗങ്ങൾക്കും ചികിത്സതേടിയാണ് പെൺകുട്ടി സ്ലീപ്പിങ്​ തെറപിസ്​റ്റി​​െൻറ സഹായം തേടിയത്​. അറസ്​റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ സാബുജി മാസി​​െൻറ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്​.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.