വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​ന് ഏ​ഴു വ​ർ​ഷം  ക​ഠി​ന​ത​ട​വും പി​ഴ​യും

മഞ്ചേരി: ൈപ്രമറി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകന് ഏഴു വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരൂർ ആലത്തിയൂർ വെള്ളമശേരി എറച്ചമ്പാട്ട് വീട്ടിൽ അഷ്റഫ് എന്ന മുഹമ്മദ് അഷ്റഫിനെയാണ് മഞ്ചേരി ജില്ല ഒന്നാം അഡീഷണൽ സ്പെഷൽ കോടതി ശിക്ഷിച്ചത്. ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്ന് ബാലികക്ക് ഒരു ലക്ഷം രൂപ അനുവദിക്കാനും സ്പെഷൽ ജഡ്ജി കെ.പി. സുധീർ ഉത്തരവിട്ടു. 2014 ഒക്ടോബർ 27നായിരുന്നു സംഭവം. ബാലിക സഹോദരിയോട് വിവരം പറഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. നാല് വകുപ്പുകളിലായി 19 വർഷവും ആറുമാസവുമാണ് ശിക്ഷ.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.