കൊടുവള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിലും ഷോപ്പിങ് മാളിലും കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാലുപേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വെണ്ണക്കാട് തെക്കേപ്പോയിൽ സലീം (45), വെണ്ണക്കാട് തെറ്റുമ്മൽ മുനീർ (34), കുന്ദമംഗലം ചൂലാംവയൽ വട്ടപ്പാറക്കൽ റാസിക് (23), വിദ്യാർഥിയായ 16കാരൻ എന്നിവരാണ് പിടിയിലായത്.
ഇവർക്കെതിരെ പോസ്കോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് കൊടുവള്ളി സി.ഐ ബിശ്വാസ് പറഞ്ഞു. വിദ്യാർഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കാറിലും ഷോപ്പിങ് മാളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചു എന്ന കുട്ടിയുടെ മാതാവിെൻറ പരാതിയിലാണ് കേസെടുത്തത്. കുട്ടിക്ക് പ്രതികളിലൊരാൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ മാതാവ് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകുകയായിരുന്നു. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.