ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് കേസ്; ഒരാള്‍ പിടിയില്‍

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി നായരമ്പലം സ്വദേശി അബീഷാണ് (28) പിടിയിലായത്. വെള്ളിയാഴ്ച കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. 2016 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി സ്വദേശിനിയായ തന്നെ പാലാരിവട്ടത്ത് താമസിക്കുന്ന ഷൈന്‍, ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഫ്ളാറ്റില്‍വെച്ച് ഇയാള്‍ പീഡിപ്പിച്ചശേഷം കൂട്ടുകാര്‍ക്ക് കാഴ്ചവെച്ചു. എട്ടോളം പേര്‍ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ഇതില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. ഒന്നാം പ്രതി ഷൈനടക്കം ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പാലാരിവട്ടം പൊലീസ് പറഞ്ഞു. 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.