പീഡനകേസിൽ 53കാരൻ അറസ്​റ്റിൽ

കോഴിക്കോട്: ബാലികയെ പീഡിപ്പിച്ച കേസിൽ 53കാരനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ ചെറുകുന്നത്ത് സൈതലവിയെയാണ് (53) പോക്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. സുഹൃത്തി​െൻറ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ കമ്പനിയിൽ കാൻറീൻ തൊഴിലാളിയാണിയാൾ. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ട് പ്രകാരം നല്ലളം സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.