നി​യ​മ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി  പീ​ഡ​ന​ത്തി​നി​ര​യാ​യ 12കാ​രി​യു​ടെ മാ​താ​വ്

എരുമപ്പെട്ടി(തൃശൂർ):  പീഡനത്തിനിരയായ  മകളെയും തന്നെയും അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത എരുമപ്പെട്ടി അഡീഷനൽ എസ്.ഐ പി.ഡി. ജോസിനെതിരെയും ഒരു മണിക്കൂറോളം തന്നെയും മകളെയും തടഞ്ഞുവെച്ച പ്രതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരെയും നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് നെല്ലുവായിൽ പീഡനത്തിനിരയായ 12കാരിയുടെ മാതാവ്.
സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ എരുമപ്പെട്ടി അഡീഷനൽ എസ്.ഐ തെറ്റുകാരനല്ലെന്ന വാദവുമായി നാട്ടുകാരിൽ ചിലർ രംഗത്തുവന്നിരുന്നു. എന്നാൽ, നാട്ടുകാരുടെ വാദം വാസ്തവ വിരുദ്ധമാണെന്നും സ്ഥലത്തെത്തിയ എസ്.ഐ പ്രതികളുടെ ബന്ധുക്കൾക്കൊപ്പം ചേർന്നാണ് തന്നെയും മകളെയും രണ്ട്്് മണിക്കൂറോളം അപമാനിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ അഡീഷനൽ എസ്.ഐ പി.ഡി. ജോസിനെതിരെ ചൈൽഡ് വെൽെഫയർ കമ്മിറ്റി മുമ്പാകെ പരാതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി, ഡി.ജി.പി, ബാലാവകാശ കമീഷൻ തുടങ്ങിയവർക്ക് തിങ്കളാഴ്ച പരാതി നൽകുമെന്നും യുവതി അറിയിച്ചു.
തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയും എസ്.ഐ ജോസിനെ വെള്ള പൂശാൻ ശ്രമം നടത്തുകയും ചെയ്യുന്നത് നാട്ടിലെ ചില പകൽമാന്യന്മാരാണെന്നും ഇവർക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയാൽ പലതും പുറത്തുപറയേണ്ടി വരുമെന്നും യുവതി തുറന്നടിച്ചു.12 വർഷം മുമ്പ് വിഷം കഴിച്ച് താൻ ആത്മഹത്യക്ക് ശ്രമിച്ചത് നെല്ലു വായിലെ പകൽമാന്യന്മാരുടെ ഉപദ്രവത്തിൽ മനം മടുത്തായിരുന്നു. എന്നാൽ, ഈ ഉപദ്രവകാരികൾ തന്നെ വിടാതെ പിന്തുടരുകയാണ്. പ്രതികരണശേഷിയില്ലാത്ത പാവം സ്ത്രീയല്ല ഇന്ന് താനെന്നും ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.  ആരടേയും സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് തെളിയിച്ചതും മകൾക്കുനേരെ നടന്ന അതിക്രമത്തിൽ പ്രതികരണശേഷി പ്രകടിപ്പിച്ചതും ഈ പ്രമാണിമാർക്കൊന്നും രസിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.

Tags:    
News Summary - rape victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.