Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ചു; കേരള കലാമണ്ഡലം അധ്യാപകൻ അറസ്റ്റിൽ
തൃശൂർ: പതിനേഴുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കേരള കലാമണ്ഡലം അധ്യാപകൻ ടി. കെ രാജ ീവ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് വിദ്യാർഥിനിയുടെ പരാതിയിൽ രാജീവ് കുമാറിനെതിരെ പൊലീസ് കേസ് എടുത്തത്.
കേസിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. തൃശൂർ ചിയ്യാരത്തെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ നിന്ന് രാജീവ് കുമാറിനെ പിരിച്ചു വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.