കൊച്ചി: മൂന്നാം ക്ളാസ്സുകാരിയെ പീഡിപ്പിച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. വല്ലാര്‍പാടം പനമ്പുകാട് പുന്നക്കാട്ടില്‍ വീട്ടില്‍ ഷഗിക്കെതിരെയാണ് (43) കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമ പ്രകാരം മുളവുകാട് പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിനെ തുടര്‍ന്ന് ഇയാളെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്താക്കി. നേരത്തേ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഇയാളെ സമാനമായ കേസിനെ തുടര്‍ന്ന് പാര്‍ട്ടി നീക്കിയിരുന്നു.
മകനെ കൊണ്ടുവിടാന്‍ സ്കൂളില്‍ നേരത്തേയത്തൊറുള്ള ഷഗി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്. നിര്‍ധനരും രോഗികളുമാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഇത് ചൂഷണം ചെയ്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യം കുട്ടിയുടെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞതായാണ് സൂചന. പാര്‍ട്ടിതലത്തിലും സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.