Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് മണ്ണാർകാട്, തെങ്കര, ആലാലിക്കൽ വീട്ടിൽ മുസ്തഫയെയാണ് (20) ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിനുശേഷം പ്രതി ഹൈദരാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു.
എസ്.ഐ. അശോകൻ, എ.എസ്.ഐ മാരായ മോഹൻ കുമാർ.ആർ, മനോജ്.യു.കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ ദാസ്, ഷാൻകുമാർ.ആർ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.