Posted On
date_range Updated On
date_range കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; കാസർകോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ദീർഘദൂര സ്വകാര്യ ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കല്ലട ബസിൽ വെച്ചാണ് യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്. സംഭവത്തിൽ കാസർകോട് കുടലു സ്വദേശി മുനവറിനെ (23) പൊലീസ് അറസ്റ്റു ചെയ്തു.
ഇന്ന് പുലർച്ചെ 3.30 ഓടെ മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.