വാളയാർ, വയനാട് കേസുകളിൽ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചു -ചെന്നിത്തല

തിരുവനന്തപുരം: വാളയാറിലും വയനാട്ടിലും സ്ത്രീകൾക്കെതിരേയുണ്ടായ കേസുകളിൽ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. ഭരണകക്ഷിയിൽപ്പെട്ടയാളുകളാണ് പ്രതികൾ. സ്ത്രീകളെ പിച്ചിച്ചീന്തുപ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിൽക്കുകയാണെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. 

സ്ത്രീ സുരക്ഷ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. 

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.