Posted On
date_range Updated On
date_range രമേശ് ചെന്നിത്തല ശ്രീജിത്തിെൻറ വീട്ടിലെത്തി
വാരാപ്പുഴ: പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ വീട്ടിെലത്തിയ പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ സന്ദർശിച്ചു. വി.ഡി സതീശനും മറ്റു പ്രാദേശിക കോൺഗ്രസ് നേതാക്കളും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂർ ശ്രീജിത്തിെൻറ വീട്ടിൽ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെ അറിയിച്ച ശേഷമാണ് െചന്നിത്തലയും സംഘവും വീട്ടിലെത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇന്ന് ശ്രീജിത്തിെൻറ വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ശ്രീജിത്തിെൻറ കസ്റ്റഡിമരണം അന്വേഷിക്കുന്ന െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് യോഗം ചേരും. തെളിവെടുപ്പിെൻറ ഭാഗമായി വരാപ്പുഴ െപാലീസ് സ്റ്റേഷനും മരിച്ച ശ്രീജിത്തിെൻറ വീടും െഎ.ജി സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.