Posted On
date_range Updated On
date_range സെക്രട്ടറിയേറ്റിൽ എൻ.ഐ.എ എത്തിയത് അപമാനകരം -ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ഒാഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ എപ്പോൾ പ്രവേശിക്കുമെന്ന് അറിഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും നാണംകെട്ട പരിപാടി ഏതെങ്കിലും സംസ്ഥാനത്ത് നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
സി.പി.എം അക്രമം അഴിച്ചുവിടുന്നു. സംസ്ഥാന സര്‍ക്കാര്‍ അക്രമ സംഭവങ്ങൾ നോക്കിനില്‍ക്കുന്നു. അക്രമം നിർത്താൻ അണികളോട് മുഖ്യമന്ത്രി പറയണം. വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രതികളെ രക്ഷിക്കില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.