അച്ഛാദിൻ പ്രഖ്യാപിച്ചവർ അരാജകത്വം സൃഷ്​ടിക്കുന്നു -ചെന്നിത്തല

കാഞ്ഞങ്ങാട്:​ അച്ഛാദിൻ പ്രഖ്യാപനവുമായി വന്ന മോദി സർക്കാർ അരാജകത്വം സൃഷ്​ടിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. രൂപയുടെ മൂല്യം ഇടിഞ്ഞ് രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഒരു റോഡുപോലും പ്രളയബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടുന്ന ഒരോ വോട്ടിനും ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കായിരിക്കും. കോണ്‍ഗ്രസിനെ വിജയിപ്പിച്ചാൽ മാത്രമേ രാജ്യത്ത് മതേതര സര്‍ക്കാറുണ്ടാവുകയുള്ളൂവെന്ന​ും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പാര്‍ലമ​​െൻറ്​ മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Ramesh Chennithala react to Narendra Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.