കൊച്ചി: അരഡസൻ അഴിമതിയാരോപണം ഉയർന്നിട്ടും മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തക്കാർക്കും ബന്ധുക്കൾക്കും പതിച്ചുകൊടുക്കാനാണോ സർക്കാർ തസ്തികകളെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
ജയരാജനെ മന്ത്രിസഭയിൽ തിരിച്ചെടുത്തതിലൂടെ ആർക്കും അഴിമതി നടത്താനുള്ള ലൈസൻസാണ് മുഖ്യമന്ത്രി നൽകിയത്. അഴിമതിക്കാരെ സംരക്ഷിക്കാൻവേണ്ടി മാത്രമുള്ള സർക്കാറാണിത്. തെളിവുണ്ടെങ്കിൽ ഹൈകോടതിയിൽ പറയാൻ ആവശ്യപ്പെടുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറിയുടെ പ്രസ്താവന അധികാരത്തിെൻറ അഹന്തയിലെ വെല്ലുവിളിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നെയ്യാറ്റിൻകര സംഭവത്തിൽ കുറ്റക്കാരനായ ഡിവൈ.എസ്.പിയെ സംരക്ഷിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
ഐ.ജി തലത്തിലെ ഉദ്യോഗസ്‌ഥൻതന്നെ കേസ് അന്വേഷിക്കണം. വരാപ്പുഴ കേസിൽ സംഭവിച്ചതുപോലെ ആരോപണവിധേയനായ ഉദ്യോഗസ്ഥന് ഉയർന്ന പദവി ലഭിക്കുന്ന സാഹചര്യമാകും ഇവിടെയും ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.