കോട്ടയം: ബ്രാഹ്മണ സമൂഹത്തിന്‍െറ ഒട്ടേറെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള ബ്രാഹ്മണസഭ സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത വര്‍ധിച്ചുവരുന്ന കാലത്ത് മതേതരത്വം നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ബ്രാഹ്മണ സമൂഹത്തിന് കഴിഞ്ഞു. എല്ലാവരെയും സമഭാവനയോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുകൊണ്ടാണ് ബ്രാഹ്മണ സമൂഹത്തിന് ആദരവു ലഭിക്കുന്നത്. പാരമ്പര്യങ്ങളിലൂന്നി കേരള സമൂഹത്തിന്‍െറ വളര്‍ച്ചക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ ബ്രാഹ്മണ സമൂഹത്തിന് കഴിഞ്ഞു.സംസ്ഥാന പ്രസിഡന്‍റ് കരിമ്പുഴ രാമന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വി. ശിവരാമകൃഷ്ണന്‍, ട്രഷറര്‍ കെ.വി. വാസുദേവന്‍, മധ്യമേഖലാ സെക്രട്ടറി എന്‍.ആര്‍. പരമേശ്വരന്‍, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് എന്‍.വി. പുഷ്പ, ജില്ലാ സെക്രട്ടറി എസ്. ദുരൈസ്വാമി, വൈസ് പ്രസിഡന്‍റ് ജി. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ, യുവജന പ്രതിനിധി സമ്മേളനം നഗരസഭാധ്യക്ഷ ഡോ.പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.