ലൈഫ്​ പദ്ധതി തട്ടിപ്പ്; വീടുകൾ പണിതത് സർക്കാറല്ല -ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിൻെറ ​ൈലഫ്​ പദ്ധതി ത​ട്ടിപ്പെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല. വീടില്ലാത്ത വർക്ക്​ വീട്​ പണിതു നൽകിയത്​ സർക്കാരല്ല. തദ്ദേശ ഫണ്ടും കേന്ദ്രഫണ്ടും വായ്​പയും ഉപയോഗിച്ചാണ്​ വീടുകൾ വെച്ചതെന്ന്​ രമേശ്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്​ ആകെ ചെലവായ തുക ഒരു ലക്ഷം മാത്രമാണ്​. അതും നൽകിയിട്ടില്ല. യു.ഡി.എഫ്​ കാലത്ത്​ 90 ശതമാനം പൂർത്തിയായ 52,000 വീടുകളും ഈ സർക്കാർ കണക്കിൽപ്പെടുത്തി.

സർക്കാർ കൊണ്ടുവന്ന മറ്റ് മൂന്ന് പദ്ധതികളും പരാജയമാണ്. അതുകൊണ്ടാണ് ലൈഫ് പദ്ധതി മാത്രം കോട്ടിഘോഷിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടുലക്ഷം വീടുകളുടെ ഉദ്ഘാടന പരിപാടി ശുദ്ധ തട്ടിപ്പാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് 20 ശതമാനം ഫണ്ട് ലൈഫിനായി മാറ്റി വെച്ചു. കേന്ദ്രം നൽകുന്ന ഇന്ദിര ആവാസ് യോജന ഫണ്ട് ഉപയോഗിച്ചു. ഹഡ്കോയിൽ നിന്ന് വായ്പ ഉപയോഗിച്ചു. സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് വെറും ഒരു ലക്ഷം രൂപ മാത്രമാണ്. സർക്കാറിന്‍റെ അവകാശവാദം കളവാണെന്നതിന് ഈ കണക്കുകൾ തെളിവാണെന്നും രമേശ് ചെന്നിത്തല വാർത്തസ മ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Ramesh chennithala against life mission project -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.