തിരുവനന്തപുരം: ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ സർക്കാർ ദലിത് വിരുദ്ധമാണ്. എം ഗീതാനന്ദനെ അറസ്റ്റ് ചെയതതിൽ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പട്ടികജാതി/ വർഗ പീഡന നിയമം ഉണ്ടായിരുന്നിട്ടും ഇവർക്ക് നീതി ലഭിക്കുന്നില്ല. നിയമം ഇല്ലാതായാൽ ഇതിന്റെ ആഘാതം വലുതായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തത് തരം താണ നടപടിയാണെന്നും ഗീതാനന്ദനെ അടക്കം െപാലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണെമന്നും എ.കെ.ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.