കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്നും ആരെയോ രക്ഷിക്കാനുള്ള അദ്ദേഹത്തിന്‍െറ ശ്രമം വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഢാലോചനയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുമ്പോഴാണ് അങ്ങനെയില്ളെന്ന മുഖ്യമന്ത്രിയുടെ നിലപാട്. ഏതാണ് ജനം വിശ്വസിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറയണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിസ്സാരവത്കരിച്ച് കാണാന്‍ ശ്രമിക്കുന്ന സമീപനം തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് മുഖ്യപ്രതി പള്‍സര്‍ സുനിക്കും മറ്റും സഹായകമാണ്.
സ്ത്രീ പീഡനത്തിനും ക്രമസമാധാന തകര്‍ച്ചക്കുമെതിരെ പി.ടി. തോമസ് എം.എല്‍.എ നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിന്‍െറ സമാപനം നിര്‍വഹിക്കുകയായിരുന്നു ചെന്നിത്തല.
കേസ് കോടതി നിരീക്ഷണത്തില്‍ വേണമെന്നും പ്രതികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വ ഗൂഢാലോചന നടക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സത്യം പുറത്തുവരുന്നതിനെ ആരോ ഭയപ്പെടുന്നുണ്ട്. സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന ഗുണ്ടക്കേസ് പ്രതി സക്കീര്‍ ഹുസൈന്‍ കുസാറ്റിലെ ഇത്തവണത്തെ കലോത്സവ നടത്തിപ്പുകാരനായി. വടക്കാഞ്ചേരി പീഡന കേസിലെ സി.പി.എമ്മുകാരനായ പ്രതിക്ക് പൊലീസ് സംരക്ഷണമൊരുക്കുന്നു. പിണറായിയുടെ ഭരണത്തിലെ ഇത്തരം കാഴ്ചകള്‍ കണക്കിലെടുത്താണ് കേസ് നടത്തിപ്പ് കോടതി നിരീക്ഷണത്തിലാകണമെന്ന് ആവശ്യപ്പെടുന്നതെന്നും പിണറായി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാടില്‍നിന്ന് മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.