വിശ്വാസിലക്ഷങ്ങൾക്ക്​ ആത്​മീയ നിർവൃതിയുടെ രാപ്പകലുകൾ സമ്മാനിച്ച്​ പൊന്നമ്പിളിക്കീറ്​ മാനത്തു തെളിഞ്ഞ ഒരു റമദാൻ കാലം. പ്രവാചകൻ ഇബ്രാഹീമും ഇസ്​മാഇൗലും മുതൽ അന്ത്യ​ദൂതൻ മുഹമ്മദ്​ നബി വരെയുള്ളവരുടെ പാദം പതിഞ്ഞ ആ പുണ്യമണ്ണിൽ മാനം മുത്തിനിൽക്കുന്ന  ഗോപുരത്തിൽ ഒരു ഘടികാരം അന്ന്​ മണിമുഴക്കിത്തുടങ്ങി. തീർഥാടകരുടെ മഹാപ്രവാഹത്തിന്​ ഒത്ത നടുവിൽ തലയുയർത്തിനിൽക്കുന്ന മക്ക റോയൽ ​​േക്ലാക്ക്​ ടവർ എന്ന കൂറ്റൻ ഘടികാരത്തിനു പിന്നിൽ മലയാളക്കരയിൽനിന്നുള്ള ഒരു കൂട്ടം ഖലാസികളുടെ കഠിനാധ്വാനത്തി​​​​​െൻറ കഥ കൂടിയുണ്ട്.

പുണ്യഭൂമിയായ മക്കയിലെ വ്രതാനുഷ്​ഠാനത്തി​​​​​െൻറ ഒാർമയിലാണ്​ ​േക്ലാക്ക്​ ടവർ നിർമാണ സംഘത്തിലുണ്ടായിരുന്ന ചാലിയം ഖലാസികളായ ഹനീഫയും കോയമോനും. പൊള്ളുന്ന ചൂടിലും ആറു മണിക്കൂർ സമയം ആകാശത്തിന്​ തൊട്ടുതാഴെയായി മക്കയിലെ ഘടികാര ഗോപുരത്തെ അലങ്കരിച്ചതി​​​​​െൻറ ​രണ്ടു നോമ്പുകാലമുണ്ട്​ ഇവരുടെ ഒാർമയകത്ത്​. ചാലിയത്ത്​ നിന്നു​ള്ള 80 ഖലാസികൾക്കു പുറമെ ഇതര സംസ്​ഥാനക്കാരും രാജ്യക്കാരുമായി നിരവധി പേരാണ്​ ആ കൂറ്റൻ ഗോപുരവും ചന്ദ്രക്കലയും സ്​ഥാപിക്കാനായി വിയർപ്പൊഴുക്കിയത്. മക്കാ മണൽക്കാറ്റി​​​​​െൻറ കുളിരിൽ ആ നോമ്പുകാലം ഇന്നും മാസ്​മരികമായ ആത്​മീയാനുഭൂതിയായിരുന്നു ഹനീഫക്കും സംഘത്തിനും. 

സുബ്​ഹി  കഴിഞ്ഞ്​ രാവിലെ ആറിന്​ നൂറിലധികം നിലകളുള്ള ഗോപുരമുകളിലേക്ക്​ ജോലിക്ക്​ കയറിയാൽ  11 വരെയാണ്​ ജോലി. ചില ദിവസങ്ങളിലത്​ വൈകീട്ട്​ മൂന്നു വരെ നീളുമെങ്കിലും ക്ഷീണം അറിയാറേയില്ലെന്ന്​ഹനീഫ പറയുന്നു. മക്കയിലെ ഘടികാര ഗോപുരം ഉയർത്തുന്നതിലും ചാലിയം ഖലാസി മിടുക്കിന് ഭാഗഭാക്കാകാൻ കഴിഞ്ഞതും​ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ്​ ഇവർ കരുതുന്നത്​. ചാലിയം ഖലാസികളുടെ കൈക്കരുത്തി​​​​​െൻറയും ചങ്കുറപ്പി​​​​​െൻറയും സാഹസികതയുടേയും നൂറ്​ കഥകളിലൊന്നാണ​്​ പുണ്യഭൂമിയായ മക്കയിലെ ആ ചന്ദ്രക്കലയും ​ഘടികാരങ്ങളും​.

ടവർ നിർമാണത്തിനിടെ ചന്ദ്രക്കല ഉയർത്തുന്ന തൊഴിലാളികൾ
 


ദു​ൈബയിലെ ഖലീഫാ ടവറിന്​ തൊട്ടുപിന്നിലായി ലോകത്തെ ഏറ്റവും പൊക്കം കൂടിയ രണ്ടാമത്തെ കെട്ടിടമാണ് 662 മീറ്റര്‍ ഉയരമുള്ള മക്കയിലെ ഘടികാര ഗോപുരം (മക്ക റോയല്‍ ക്ലോക്ക് ടവര്‍). ലോകത്തെ ഏറ്റവും കൂടുതല്‍ തറവിസ്തീര്‍ണമുള്ള (15 ലക്ഷം ചതുരശ്ര മീറ്റര്‍) കെട്ടിട സമുച്ചയവുമാണിത്. ചരിത്ര പ്രസിദ്ധമായ ലണ്ടനിലെ ബിഗ് ബെന്‍ ക്ലോക്കിനേക്കാള്‍ ആറിരട്ടി വ്യാസമുള്ള ക്ലോക്ക് ടവറിലെ ഘടികാരങ്ങളുടെ ഭാഗങ്ങൾ നൂറിലധികം നിലകളുടെ ഉയരമുള്ള കെട്ടിടത്തി​​​​​െൻറ ഉച്ചിയിൽ, ആകാശവിതാനത്തിലേക്ക്​ ഉയർത്തിയവരാണ്​ ചാലിയം ലൈലാ മന്‍സിലില്‍ എന്‍.സി. മുഹമ്മദ് ഹനീഫയുടെയും ചാലിയം നാറാംചിറക്കൽ വയരംവളപ്പിൽ അബൂബക്കർ സിദ്ദീഖ്​ എന്ന കോയമോ​​​​​െൻറയും നേതൃത്വത്തിലുള്ള ഖലാസി സംഘം.

അധ്വാനത്തി​​​​​െൻറ മഹത്ത്വത്തിനൊപ്പം എവിടെ​െയങ്കിലും ആരുടെയെങ്കിലും പേര്​ ചരി​ത്രത്തിൽ ചേർക്കപ്പെടുമെങ്കിൽ അതിൽ ഇടംനേടേണ്ടവരാണ്​ ഇൗ സംഘം. നൂറിലേ​െറ നിലകളുള്ള ഭീമൻ കെട്ടിടമായ മക്ക ​ക്ലോക്ക്​ ടവറി​​​​​െൻറ ഉന്നതിയിൽ ആകാശത്തി​​​​െൻറ വിരിമാറിലിരുന്ന് നൂറുകണക്കിന് ടണ്‍ ഭാരമുള്ള ഇരുമ്പു തൂണുകളും സ്ട്രക്ചറുകളും ഉറപ്പിച്ചെടുത്തത്​ ആ കോഴിക്കോടൻ ഖലാസിപ്പെരുമയാണ്. നാല് ഗോപുരഭാഗത്തും ഭീമന്‍ ഘടികാരങ്ങളും അതിനുമീതെ ആലേഖനം ചെയ്ത ‘അല്ലാഹു’ എന്ന നാമവും ഏറ്റവും ഉച്ചിയിലായി ചന്ദ്രക്കലയുമാണ്​ ​േക്ലാക്ക്​ ടവറി​​​​​െൻറ അടയാളം. 

ഭീമാകാരമായ മനുഷ്യനിര്‍മിത ചന്ദ്രക്കലയും അഖിലലോകാധിപ​​​​​െൻറ നാമവും ആലേഖനം ചെയ്യുന്നതി​​​​െൻറ സാഹസികത ഖലാസികളിലൂടെ ലോകം കണ്ടു. കൈക്കരുത്തി​​​​െൻറയും നെഞ്ചൂക്കി​​​​െൻറയും സാഹസികതയുടെയും പ്രായോഗികബുദ്ധിയുടെയും പെരുമ ചക്രവാളങ്ങള്‍ കടത്തിയ ഖലാസികള്‍ക്ക് ഫോര്‍ക്ക് ലിഫ്റ്റും പടുകൂറ്റന്‍ ക്രെയിനുകളും ജോലി കൂടുതല്‍ അനായാസമാക്കിയെന്നു മാത്രം. കൂട്ടിന് മലേഷ്യയില്‍നിന്നുള്ള നിര്‍മാണ വിദഗ്ധരുമുണ്ടായിരുന്നു.

നിർമാണത്തിനിടെ പാകിസ്​താനിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള സഹപ്രവർത്തകർക്ക്​ മാരകമായി പരിക്കേറ്റപ്പോഴും സത്യത്തി​​​​​െൻറ നഗരത്തിൽനിന്ന്​ പുണ്യത്തി​​​​​െൻറ പൂക്കാലമായ റമദാനിൽ മക്കയിലെ സ്വപ്​നഭൂമിയിൽ അവർക്ക്​ ആശങ്കകളേതുമില്ലായിരുന്നു. രാത്രിയും പകലും ദിവസവും രണ്ട്​ ഷിഫ്​റ്റിലായിരുന്നു ജോലി. ഗോപുരത്തി​​​​​െൻറ നാല്​ ദിശകളിലുമായി സ്​ഥാപിച്ച വൻ ഘടികാരങ്ങളുടെയും ചന്ദ്രക്കലയുടെയും ഭാഗങ്ങൾ താഴെനിന്നും ​​ക്രെയിൻ വഴി മുകളിലെത്തിച്ച്​ ഘടിപ്പിക്കുന്നതിനുള്ള സഹായികളായിരുന്നു ഖലാസികൾ. 

ചിത്രം: ഷഹീറലി പിക്​ബോക്​സ്

Tags:    
News Summary - ramadan memmories of muhammed haneefa aboobakker siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.