Posted On
date_range Updated On
date_range രാമഭദ്രൻ കേസ് പ്രതികളെ മന്ത്രിയുടെ സ്റ്റാഫിൽ നിന്നൊഴിവാക്കണം –ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട രാമഭദ്രൻ കൊലക്കേസ് പ്രതികളെ ഉടൻ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊലപാതകികളെയും അക്രമികളെയുമെല്ലാം സ്റ്റാഫിൽ ഉൾപ്പെടുത്തുന്ന സർക്കാർ ജനങ്ങളോട് വൻ അപരാധമാണ് ചെയ്യുന്നതെന്നും അേദ്ദഹം ആരോപിച്ചു.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അറസ്റ്റിലായവെര പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കില്ലെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. സി.ബി.െഎയെ രാഷ്ട്രീയ ആയുധമാക്കുകയാണ്. അറസ്റ്റിലായവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ സംരക്ഷിക്കില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.