Posted On
date_range Updated On
date_range കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലെ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു
ന്യൂഡൽഹി: കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. നിയമ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടി. ബുധനാഴ്ച തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കേണ്ടതായിരുന്നു.
തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിന്‍റെ കാരണം വിശദീകരിച്ചിട്ടില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.