കോൺഗ്രസിന്‍റെ ഭാവി തീരുമാനിക്കുന്നത് നേതാക്കളുടെ രഹസ്യ ചർച്ചയിലല്ല: പി.ടി. തോമസ് 

കൊച്ചി: കേരളത്തിലെ കോൺഗ്രസിന്‍റെ ഭാവി തീരുമാനിക്കുന്നത് മൂന്നു നേതാക്കളുടെ രഹസ്യ ചർച്ചയിലല്ലെന്ന് പി.ടി. തോമസ് എം.എൽ.എ. രാജ്യസഭാ സീറ്റ് വിഷയത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടന്നിട്ടില്ല. മാണിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിലും യു.ഡി.എഫിൽ എടുക്കുന്നതിലും ജനാധിപത്യ മൂല്യങ്ങൾ പാലിച്ചില്ലെന്നും കെ.വി തോമസ് പറഞ്ഞു. 

മാണിയെ കൊണ്ടു വരേണ്ടതിന്‍റെ ആവശ്യകതയുണ്ടെങ്കിൽ അക്കാര്യം കോൺഗ്രസിലും യു.ഡി.എഫിലും ചർച്ച ചെയ്ത് ഹൈക്കമാൻഡിനെ അറിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും നീക്കുപോക്ക് ഉണ്ടെങ്കിൽ അക്കാര്യം നേതാക്കളോടും പ്രവർത്തകരോടും തുറന്നു പറയേണ്ട ഉത്തരവാദിത്തം നേതാക്കൾക്ക് ഉണ്ടായിരുന്നുവെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Rajya Sabha Seat: PT Thomas Reacted -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.